ശൈത്യകാല ഒളിമ്പിക്‌സ്: ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് ദക്ഷിണ കൊറിയ

ശൈത്യകാല ഒളിമ്പിക്‌സ്: ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് ദക്ഷിണ കൊറിയ

. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പുതുവര്‍ഷ ദിനത്തില്‍ രാജ്യത്തോട് നടത്തിയ പ്രസംഗത്തിലാണ് ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിനെ അനുകൂലിച്ചത്. ദക്ഷിണ കൊറിയയിലേക്ക് പ്രതിനിധി സംഘത്തെ ചര്‍ച്ചയ്ക്ക് അയക്കുമെന്നും ഉന്‍ പറഞ്ഞിരുന്നു.

North Korea

പ്യോങ്ഗ്യാങ്: 2018ലെ ശൈത്യകാല ഒളിമ്പിക്‌സിനു മുന്നോടിയായി ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് ദക്ഷിണ കൊറിയ. ഈ മാസം ഒമ്പതിക് ചര്‍ച്ച സന്നദ്ധമാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പുതുവര്‍ഷ ദിനത്തില്‍ രാജ്യത്തോട് നടത്തിയ പ്രസംഗത്തിലാണ് ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിനെ അനുകൂലിച്ചത്. ദക്ഷിണ കൊറിയയിലേക്ക് പ്രതിനിധി സംഘത്തെ ചര്‍ച്ചയ്ക്ക് അയക്കുമെന്നും ഉന്‍ പറഞ്ഞിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണിതെന്നാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പ്രതികരിച്ചത്. ഇരുരാജ്യങ്ങള്‍ക്കും അതിര്‍ത്തിയിലുള്ള സൈനിക വിന്യാസമില്ലാത്ത മേഖലയിലെ ഗ്രാമത്തിലായിരിക്കും കൂടിക്കാഴ്ച. ഒളിമ്പിക്‌സിന്റെ കാര്യത്തില്‍ മാത്രമല്ല, കൊറിയകള്‍ക്കിടയിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന പൊതു താല്‍പര്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും ദക്ഷിണ കൊറിയന്‍ യൂണിഫിക്കേഷന്‍ മന്ത്രി ചോം മ്യോയങ് ഗ്യോന്‍ പറഞ്ഞു.

Ads by Google

Leave a Reply

Your email address will not be published. Required fields are marked *