‘സോളാറില്‍’ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് ഉമ്മന്‍ ചാണ്ടി

‘സോളാറില്‍’ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടതില്‍ തെറ്റുപറ്റിയെന്ന് ബോധ്യമുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദ്യ നിയമോപദേശം തെറ്റാണെന്ന് തെളിഞ്ഞു.

അതാണ് വീണ്ടും വിദഗ്ധ നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. തെറ്റുപറ്റിയത് സര്‍ക്കാര്‍ തുറന്നുപറയണം. പാകപ്പിഴ വന്നതോടെ മലക്കം മറിഞ്ഞു. വീണ്ടും നിയമോപദേശം തേടുന്നതിനെ എതിര്‍ക്കുന്നില്ല.

നിയമസഭയില്‍ റിപ്പോര്‍ട്ടു വയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, കേസില്‍ അന്വേഷണം പ്രഖ്യാപിച്ചതിനുശേഷം നിയമോപദേശം തേടുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് കെ.സി.ജോസഫ് പ്രതികരിച്ചു.

ഉമ്മന്‍ ചാണ്ടിയെ പൊതുസമൂഹത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പു പറയണം. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കേണ്ടി വന്നത് ഗതികേടുമൂലമാണെന്നും കെ.സി.ജോസഫ് പറഞ്ഞു.

മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് അരിജിത്ത് പസായത്തിനോടാണ് സര്‍ക്കാര്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സിനു പുറത്തുള്ള കാര്യങ്ങളും പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *