ഭര്‍ത്താക്കന്‍മാരുമായി അകന്നുകഴിയുന്ന സ്ത്രീകളെ കണ്ടെത്തി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കും; പിന്നീട് പണം തട്ടി മുങ്ങും; വഞ്ചിതരായത് നിരവധി യുവതികള്‍: പ്രതിയെ പൊക്കി

ഭര്‍ത്താക്കന്‍മാരുമായി അകന്നുകഴിയുന്ന സ്ത്രീകളെ കണ്ടെത്തി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കും; പിന്നീട് പണം തട്ടി മുങ്ങും; വഞ്ചിതരായത് നിരവധി യുവതികള്‍: പ്രതിയെ പൊക്കി

സ്ത്രീകളെ വശീകരിച്ച് ലൈംഗികമായി ഉപയോഗിക്കുകയും സ്വര്‍ണവും പണവും കവരുകയും ചെയ്യുന്ന തട്ടിപ്പു വീരന്‍ പിടിയില്‍. ആലപ്പുഴ തുറവൂര്‍ തിരുമല ഭാഗം വിഷ്ണു(ശ്രീകുമാര്‍26) ആണു ടൗണ്‍ സൗത്ത് പോലീസിന്റെ പിടിയിലായത്. ഭര്‍ത്താക്കന്‍മാരുമായി അകന്നുകഴിയുന്ന സ്ത്രീകളെ വിവാഹ വാഗ്ദാനംനല്‍കി വളച്ചെടുക്കുകയാണ് ഇയാള്‍ ആദ്യം ചെയ്യുന്നത്.

പിന്നീട് ഇവരുമായി അടുപ്പം സ്ഥാപിച്ചു ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഇവരുടെ പണവും ആഭരണങ്ങളും തട്ടിയെടുത്ത് മുങ്ങും. എന്നാല്‍ തട്ടിപ്പിനിരയായ സ്ത്രീകള്‍ മാനഹാനി ഭയന്ന് വിവരം രഹസ്യമാക്കി വെച്ചതാണ് ഇയാള്‍ക്ക് തുണയായത്.

പല തട്ടിപ്പുകേസിലും ഇയാള്‍ പ്രതിയാണ്. തിരുവനന്തപുരം സ്വദേശിയായ പെണ്‍വാണിഭ സംഘത്തില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു ഇയാളുടെ കൂടെ ആദ്യം പാലക്കാട് താമസിച്ചിരുന്നത്. ഇവര്‍ ഗള്‍ഫില്‍ പോയതോടെ ഇയാള്‍ തട്ടിപ്പിനായി ഇറങ്ങുകയായിരുന്നു.

അമ്മയും മകനുമാണെന്ന പേരില്‍ മറ്റൊരു സ്ത്രീയോടൊപ്പവും ഇയാള്‍ കൊടുവായൂരില്‍ താമസിച്ചിരുന്നു. സ്ത്രീകളെ പരിചയപ്പെട്ട് അവരോടൊപ്പം ലോഡ്ജുകളില്‍ താമസിക്കുമ്പോള്‍ ഇയാള്‍ വ്യത്യസ്ത മേല്‍വിലാസങ്ങള്‍ ആണ് ഉപയോഗിക്കുന്നത്.

ലൈസന്‍സുകളില്‍ ഫോട്ടോ മാറ്റിയൊട്ടിച്ചും പുതിയ വിലാസം ഇയാള്‍ സൃഷ്ടിച്ചെടുത്തു. ചേര്‍ത്തല, വരാപ്പുഴ, കുത്തിയതോട്, ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനുകളില്‍ നിരവധി വാഹനമോഷണ കേസുകളും വഞ്ചന കേസുകളും ഉണ്ടെന്നു പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *