പരിക്കേറ്റ കൈമുട്ടുമായി റായ് ലക്ഷ്മി; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

പരിക്കേറ്റ കൈമുട്ടുമായി റായ് ലക്ഷ്മി; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മിയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. പുതിയ ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്കിടയിലാണ് പരിക്ക് പറ്റിയത്. റായ് ലക്ഷ്മി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
എന്നാല്‍ പരുക്ക് പറ്റിയ കൈമുട്ടിന്റെ ചിത്രം പോസ്റ്റ് ചെയതത് നടിക്ക് തന്നെ വിനയായിരിക്കുകയാണ്.

ഷൂട്ടിങിനിടെ കൈമുട്ടിന് ചെറിയ പോറലാണ് നടി വലിയ കാര്യമാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
എന്നാല്‍ പോസ്റ്റ് കണ്ട ഭൂരിഭാഗം പേരും നടിയ്ക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. കാര്യമില്ലാത്ത കാര്യം പോലും പങ്കുവെച്ച് ലൈക്കിനും കമന്റിനുമായി നോക്കിയിരിക്കുന്ന പ്രത്യേക മാനസിക നിലവാരത്തിലേയ്ക്ക് നടി മാറി എന്നാണ് ചിലര്‍ പറയുന്നത്.

മാത്രമല്ല നടിയുടെ ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയുള്ളതാണെന്നും ആരോപിക്കുന്നു. ചിലര്‍ ആശ്വസിപ്പിക്കാനെത്തിയെങ്കിലും ഭൂരിഭാഗം പേരും ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കാന്‍ നടിയോട് ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *